ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. അങ്ങനെയിരിക്കെ 96 വർഷമായി ഒരു കുട്ടിപോലും ജനിച്ചിട്ടില്ലാത്ത രാജ്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ഒരു സ്ഥലം ഭൂമിയിൽ തന്നെയാണോയെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടാകും. എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട്. അവിടെ ആശുപത്രികളുമില്ല.
ഈ 21-ാം നൂറ്റാണ്ടിലും എങ്ങനെയാണ് ഇങ്ങനെ ഒരു രാജ്യം നിലനിൽക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിയാലാണ് ഇത്തരം ഒരു കൗതുകം നിറഞ്ഞ കാര്യം ഉള്ളത്. റോമൻ കത്തോലിക്ക മതനേതാക്കളുടെ ആസ്ഥാനമാണ് വത്തിക്കാൻ സിറ്റി. 1929 ഫെബ്രുവരി 11നാണ് ഇത് രൂപീകൃതമായത്. ഇതിന് ശേഷം ഇതുവരെ ഇവിടെ കുഞ്ഞ് ജനിച്ചിട്ടില്ല.
കാരണം
മതപരമായി പ്രാധാന്യമുള്ള രാജ്യമാണ് വത്തിക്കാൻ സിറ്റി. കത്തോലിക്കാ സഭയുടെ ആത്മീയവും ഭരണപരവുമായ ആസ്ഥാനമാണ് ഇവിടം. പുരോഹിതന്മാർ ഉൾപ്പടെയുള്ള എല്ലാ മതനേതാക്കളും ഇവിടെയാണ് താമസിക്കുന്നത്. ഇറ്റലിയുടെ തലസ്ഥാനമായ റോമാണ് വത്തിക്കാന് ചുറ്റുമുള്ള രാജ്യം. അതിനാൽ വത്തിക്കാൻ സിറ്റിയിലെ രോഗികളും ഗർഭിണികളും റോമിലെ ആശുപത്രിയിലാണ് പോകുന്നത്.
റോമിൽ നടന്നുപോകാനുള്ള ദൂരമേ വത്തിക്കാൻ സിറ്റിയിൽ നിന്ന് ഉള്ളുവെന്ന് മനസിലാക്കുക. 118 ഏക്കർ മാത്രമാണ് വത്തിക്കാൻ സിറ്റിയുടെ വലിപ്പം. വത്തിക്കാനിൽ ആശുപത്രിയും പ്രസവമുറിയും ഇല്ലാത്തതിനാലാണ് അവിടെ ഒരു കുട്ടി പോലും ജനിക്കാത്തത്. 800-900 നിവാസികൾ മാത്രമാണ് വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്നത്. അവരിൽ ഭൂരിഭാഗവും പുരോഹിതന്മാരും മതനേതാക്കളും ആണ് ലോകത്തിലെ ഏറ്റവും ചെറിയ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |