മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സി 2-1ന് ഗോവയെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള കേരളം നിലവിൽ മൂന്നാം സ്ഥാനത്താണ്. പ്ലേഓഫ് പോരാട്ടത്തിൽ കേരളത്തിന് വലിയ ഭീഷണി ഉയർത്തിയിരുന്ന ഗോവയ്ക്ക് തോൽവിയോടെ 19 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണിപ്പോൾ ഉള്ളത്. അവശേഷിക്കുന്ന ഒരുമത്സര്തിൽ ജയിച്ചാൽപ്പോലും അവർക്ക് 30പോയിന്റേ ആകൂ. 31 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബംഗളുരുവും പ്ലേ ഓഫ് യോഗ്യത നേടി. അടുത്ത രണ്ട് കളിയിൽ തോറ്റാലും ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. ആദ്യ ആറ് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് യോഗ്യത. ആദ്യ സ്ഥാനങ്ങളിലുള്ള മുംബയ്യും ഹൈദരാബാദും സെമി ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ബാക്കി നാല് ടീമുകൾക്കും സെമിയിലെത്താൻ എലിമനേറ്ററിൽ ജയിക്കണം.
ഇന്നലെ ഗോവയ്ക്കെതിരെ ക്വാമേ കരികരി പെനാൽറ്റിയിൽ നിന്നുൾപ്പെടെ നേടിയ ഇരട്ടഗോളുകളാണ്ചെന്നൈയിന് ജയമൊരുക്കിയത്. സഡൗയിയാണ് ഗോവയുടെ സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |