SignIn
Kerala Kaumudi Online
Saturday, 27 April 2024 9.11 PM IST

ലിവറിനെ തരിപ്പണമാക്കി മാൻ.സിറ്റി

city

ആഴ്സനലിനും ഗംഭീര ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയ‌ർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് ആഴ്‌സനലും മാഞ്ചസ്റ്റർ സിറ്റിയും ഗംഭീര ജയങ്ങൾ നേടി കുതിക്കുന്നു. വമ്പൻമാർ മുഖാമുഖം വന്ന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലിവർപൂളിനെ കീഴടക്കിയപ്പോൾ ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരായ ആഴ്സനൽ ലീഡ്സിനേയും ഇതേ സ്കോറിൽ കീഴടക്കി.

സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് നാല് ഗോളുകൾ തിരിച്ചടിച്ച് സിറ്റി ഗംഭീര ജയം സ്വന്തമാക്കിയത്. അൽവാരസ്, ഗുണ്ടോഗൻ, ഡിബ്രുയിനെ, ഗ്രീലിഷ് എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ. സലയാണ് ലിവറിന്റെ സ്കോറർ.

ആഴ്സനൽ സ്വന്തം തട്ടകത്തിൽ ഗബ്രിയേൽ ജീസസിന്റ ഇരട്ടഗോളുകളുടെ പിൻബലത്തിലാണ് ഗംഭീര ജയം നേടിയത്. വൈറ്റും ഷാക്കയും ഓരോതവണ ലക്ഷ്യം കണ്ടു.ക്രിസ്റ്റെൻസനാണ് ലീഡ്സിന്റെ ആശ്വാസ ഗോൾ നേടിയത്. 29 മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 72ഉം 28 മത്സരങ്ങളിൽ നിന്ന് സിറ്റിയ്ക്ക് 64 പോയിന്റുമാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.