ദുബായ് : ഇന്ത്യയുടെ സാത്വിക് സായ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യം ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കിരീടം നേടി ചരിത്രം കുറിച്ചു.ഏഷ്യൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് ഇവർ. മൂന്ന് ഗെയിം നീണ്ട ആവേശകരമായ ഫൈനലിൽ എട്ടാം സീഡ് മലേഷ്യൻ സഖ്യം ഓംഗ് യേ സിൻ - തിയോ യേ യിയെ 16-21,21-17,21-19നാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. ആദ്യ ഗെയിം കൈവിട്ടുപോയ സാത്വിക്കും ചിരാഗും തുടർന്നുള്ള രണ്ട് ഗെയിമുകളിലും അതിഗംഭീരപ്രകടനം പുറത്തെടുക്കുകയായിരുന്നു. 1965ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ സഖ്യം ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസ് ഫൈനലിൽ കളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |