ഹിരോഷിമ : ജപ്പാനിൽ നടന്ന മിക്കിയോ ഓഡ മെമ്മോറിയൽ അത്‌ലറ്റിക് മീറ്റിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടി മലയാളി താരം അബ്ദുള്ള അബൂബക്കർ. ഹിരോഷിമയിൽ നടന്ന മീറ്റിൽ 16.31 മീറ്റർ ചാടിയാണ് അബ്ദുള്ള ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മലയാളി താരം എൽദോസ് പോളിന് പിന്നിൽ വെള്ളി നേടിയ താരമാണ് അബ്ദുള്ള.
വനിതകളുടെ 5000 മീറ്ററിൽ മത്സരിച്ച ഇന്ത്യൻ താരം അങ്കിത പേഴ്സണൽ ബെസ്റ്റായ 15 മിനിട്ട് 33.24സെക്കൻഡിൽ ഫിനിഷ് ചെയ്ത് അഞ്ചാമതെത്തി.
1928 ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇതിഹാസ ജാപ്പനീസ് താരം മിക്കിയോ ഓഡയുടെ സ്മരണാർത്ഥം 1986 മുതൽ ഹിരോഷിമയിൽ നടന്നുവരുന്ന വേൾഡ് അത്‌ലറ്റിക്സ് ബ്രൗൺസ് ലെവൽ മീറ്റാണ് മിക്കിയോ ഓഡ മെമ്മോറിയൽ മീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |