ഗോകുലം കേരള - കിക്ക് സ്റ്റാർട്ട് വനിതാ ഐലീഗ് ഫൈനൽ ഇന്ന്
അഹമ്മദാബാദ്: വനിതാ ഐ ലീഗ് കിരീടം തേടി ഇന്ന് നടക്കുന്ന ഫൈനലിൽ ഗോകുലം കേരള എഫ്.സിയും കിക്ക് സ്റ്റാർട്ടും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ ട്രാൻസ്സ്റ്റേഡിയയിൽ ഇന്ന് വൈകിട്ട് 6നാണ് ഫൈനലിന്റെ കിക്കോഫ്. ഇന്ത്യൻ ഫുട്ബാൾ യൂട്യൂബ് ചാനലിൽ ഫൈനലിന്റെ തത്സമയം സംപ്രേക്ഷണമുണ്ട്. തുടർച്ചയായ മൂന്നാം വനിതാ ഐലീഗ് കികിരീടത്തിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ് മലബാറിയൻസ്.
വനിതാ ഐലീഗിൽ ഇത്തവണ 16 ടീമുകളാണ് മത്സരിക്കാനിറങ്ങിയത്. 62 മത്സരങ്ങളും ഇതുവരെ നടന്നു.
വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ ഈസ്റ്റേൺ സ്‌പോർട്ടിംഗ് യൂണിയനെതിരെ 5-1ന്റെ തകർപ്പൻ ജയം നേടിയാണ് ഗോകുലം കേരള ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ലീഗിൽ ഉടനീളം മികച്ച ഫോമിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഗോകുലം. ആശാലതാ ദേവി, ഇന്ദുമതി കതിരേശൻ, ഡാങ്‌മെയ് ഗ്രേസ്, ഗോൾ മെഷീൻ സബിത്ര ഭണ്ഡാരി തുടങ്ങിയ ഏറ്റവും പരിചയസമ്പന്നരായ പ്രതിഭകൾ ടീമിന്റെ കരുത്താണ്.
“ഫൈനൽ മത്സരത്തിൽ കിക്ക്‌സ്റ്റാർട്ടിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു. സെമിയിൽ മുൻ കാല ചാമ്പ്യൻമാരായ സേതുവിനെ തോൽപ്പിച്ച് അവർ കരുത്ത് തെളിയിച്ചതാണ്. ഞങ്ങൾ ഒരു നല്ല മത്സരം പ്രതീക്ഷിക്കുന്നു. അവരുടെ വെല്ലുവിളിയെ മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഹെഡ് കോച്ച് ആന്റണി ആൻഡ്രൂസ്പ്
പ്ലേ ഓഫിൽ
1. ഗുജറാത്ത് (18 പോയിന്റ്)
2.ചെന്നൈ (17 പോയിന്റ്)
3. ലക്നൗ (17 പോയിന്റ്)
4. ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |