ഭുവനേശ്വർ: എ.എഫ്.സി കപ്പിൽ മോഹൻ ബഗാൻ സൂപ്പർ ജയിന്റ്സ് മറുപടിയില്ലാത്ത 4 ഗോളുകൾക്ക് ഒഡിഷ എഫ്.സിയെ കീഴടക്കി. ഒഡിഷയുടെ മൈതാനമായ കലിംഗയിൽ നടന്ന ഗ്രൂപ്പ് ഡി (സൗത്ത് സോൺ) യിലെ മത്സരത്തിൽ ദിമിത്രി പെട്രാറ്റോസ് ബഗാനായി ഇരട്ടഗോളുകളുമായി മിന്നിത്തിളങ്ങി. മലയാളി താരം സഹൽ അബ്‌ദുൾ സമദ്, ലിസ്റ്റൺ കൊളാക്കൊ എന്നിവർ ഐ.എസ്.എൽ ചാമ്പ്യൻമാർക്കായി ഓരോഗോൾ വീതം നേടി. 42-ാം മിനിട്ടിൽ മൗർറ്റാഡാ ഫാൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ പത്തു പേരായി ചുരുങ്ങിയത് ഒഡിഷയ്ക്ക് തിരിച്ചടിയായി. ഫാൾ പുറത്തായതിന് ശേഷമാണ് ഒഡിഷ ഗോളുകൾ വഴങ്ങിയത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം മുംബയ് സിറ്റി എഫ്.സി ഇറാനിയൻ ക്ലബ് നസ്സാജി മസാന്ദരനോട് 2-0ത്തിന് തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |