പാരീസ് : തന്റെ 15 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾക്ക് സാക്ഷ്യം വഹിച്ച റൊളാംഗ് ഗാരോസിലെ കളിമൺ കോർട്ടിൽ ഒളിമ്പിക്സിന്റെ സിംഗിൾസിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ ചിരകാല എതിരാളി നൊവാക്ക് ജോക്കോവിച്ചിനോട് തോറ്റ് റാഫേൽ നദാൽ. നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ ഇന്നലെ നൊവാക്കിനോട് തോറ്റത്. സ്കോർ : 6-1,6-4.
ആദ്യ സെറ്റിൽ നിരവധി പിഴവുകൾ വരുത്തിയ നദാൽ നൊവാക്കിന് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ നദാൽ തിരിച്ചുവരാൻ പലകുറി ശ്രമിച്ചെങ്കിലും നൊവാക്കിന്റെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ദീർഘകാലമായി പരിക്കുമൂലം വിഷമിക്കുന്ന നദാൽ ഇതോടെ തന്റെ സിംഗിൾസ് കരിയറിന് വിരാമമിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |