തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇ വെലോഡ്രോമിൽ നടന്ന ദക്ഷണേന്ത്യൻ ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരള താരങ്ങൾ രണ്ട് സ്വർണം നേടി.ഏഴ് സ്വർണം നേടിയ തമിഴ്‌നാടാണ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. 7 സ്വർണ മെഡലുകളാണ് തമിഴ്നാട്ടിൽ നിന്നുള്ള താരങ്ങൾ സ്വന്തമാക്കിയത്. ടൈം ട്രയൽ 500 മീറ്റർ, സ്‌പ്രിന്റ് എന്നീ ഐറ്റങ്ങളിൽ മത്സരിച്ച കേരളത്തിന്റെ പ്രിയാമണി കെ ആർ, സയാലി തനാജി എന്നിവരാണ് സ്വർണം നേടിയത്. കേരളത്തിന് രണ്ടു സ്വർണ്ണം കൂടാതെ നാല് വെള്ളിയും അഞ്ച് വെങ്കലവുമുണ്ട്. ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 150ലധികം സൈക്ലിംഗ് മത്സരാർത്ഥികളാണ് രണ്ടു ദിവസം നീണ്ടു നിന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിജയികൾക്ക് കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്.സുധീഷ് കുമാർ, സെക്രട്ടറി ബി.ശിവപ്രസാദ്, ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ സമ്മാനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |