വെഞ്ഞാറമൂട്:സ്വിമിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പിരപ്പൻകോട് ബി.ആർ.അംബേദ്കർ രാജ്യാന്തര നീന്തൽ സമുച്ചയത്തിൽ കേരള അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 77–ാമത് ദേശീയ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ വാട്ടർപോളോയിൽ കേരള വനിതകള്‍ സൂപ്പര്‍ ലീഗില്‍, പുരുഷന്‍മാര്‍ സൂപ്പര്‍ ലീഗിന് യോഗ്യത നേടാതെ പുറത്തായി. കേരള വനിതകള്‍ നിര്‍ണായക മത്സരത്തില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത 23 ഗോളുകൾക്ക് തോൽപ്പിച്ചു. പുരുഷ ടീം നിർണായക മത്സരത്തിൽ കരുത്തരായ മഹാരാഷ്ട്രയുടെ മുന്നില്‍ വീണു. ഡൈവിംഗ് മത്സരങ്ങൾ ഇന്നും വാട്ടർപോളോ നാളെയും സമാപിക്കും.
കൊമ്പൻസും വാരിയേഴ്സും തമ്മിൽ
തിരുവനന്തപുരം: സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്സുംതമ്മിൽ ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
മത്സരങ്ങളിൽ 3-ാം ദിവസമായ ഇന്നലെ നടന്ന സ്പ്രിങ് ബോർഡ് ഡൈവിംഗ്പുരുഷ വിഭാഗത്തിൽ സുരജിത്‌രാജ് ബൻഷി(സർവീസസ്) സ്വർണം നേടി.യു.അഭിഷേക്(റെയിൽവേസ്)വെള്ളിയും ഹേമംലണ്ടൻ സിംഗ്(സർവീസസ്)വെങ്കലവും നേടി. വനിതാ വിഭാഗത്തിൽ ഹൃതികാശ്രീറാം(റെയിൽവേസ്)സ്വർണം നേടി. ഇഷാവാഗ്‌മോദ്(റെയിൽവേസ്)വെള്ളിയും അഷ്ന നിഖിൽഭായ് ചെവ്‌ലി(ഗുജറാത്ത്) വെങ്കലവും നേടി. ഇന്നലെ നടന്ന വാട്ടർപോളോ മത്സരങ്ങളിൽ ഡൽഹി,മഹാരാഷ്ട്ര,ഹരിയാന,ബംഗാൾ,കേരള എന്നീ ടീമുകൾ യഥാക്രമം ആന്ധ്രപ്രദേശ്,കർണാടക,തെലങ്കാന,പൊലീസ്,തമിഴ്നാട് എന്നീ ടീമുകളെ പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തിൽ സർവീസസ്,പൊലീസ്,തെലങ്കാന,റെയിൽവേസ്,കർണാടക,മഹാരാഷ്ട്ര എന്നീ ടീമുകൾ യഥാക്രമം ബംഗാൾ,ഹരിായന,ആന്ധ്രാപ്രദേശ്,പഞ്ചാബ്,മണിപ്പൂർ,കേരള എന്നീ ടീമുകളെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |