ഗാലെ: ടെസ്റ്റിൽ ഏറ്റവും വേഗം 1000 റൺസ് തികച്ച ഏഷ്യൻ താരമായി ശ്രീലങ്കൻ യുവ ബാറ്റർ കാമിന്ദു മെൻഡിസ്. ഇന്നലെ ന്യൂസിലൻഡിനെതിരായ ഒന്നാം ഇന്നിംഗ്സിൽ നേടിയ സെഞ്ച്വറി ഇന്നിംഗിസലൂടെയാണ് കാമിന്ദു (പുറത്താകാതെ 182) ചരിത്ര നേട്ടം സ്വന്തമാക്കിയത്. നിലവിൽ ഓസ്ട്രേലിയൻ ഇതിഹാസം സർ ഡോൺ ബ്രാഡ്മാനൊപ്പം ഏറ്റവും വേഗം ടെസ്റ്റിൽ 1000 റൺസ് തികച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് കാമിന്ദു. ഇരുവരും കരിയറിലെ 13-ാം ഇന്നിംഗ്സിലാണ് 1000 റൺസ് തികച്ചത്. 12 ഇന്നിംഗ്സുകളിൽ 1000 തികച്ച വിൻഡീസ് താരം എവർട്ടൺ വീക്ക്സ്, ഇംഗ്ലീഷ് താരം ഹെർബർട്ട് സുറ്റ്ക്ലിഫെ എന്നിവരാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാർ. 1949ന് ശേഷം ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം കാമിൻന്ദു സ്വന്തംപേരിലാക്കി.
ഏറ്റവും കുറവ് ഇന്നിംഗ്സുകളിൽ നിന്ന് അഞ്ച് ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് കാമിന്ദു.ഏഷ്യൻ താരങ്ങളിൽ ഒന്നാമതും. ആദ്യ എട്ട് ടെസ്റ്റുകളിലും ഫിഫ്റ്റി പ്ലസ് സ്കോർ നേട്ടമുള്ള ആദ്യതാരം കൂടിയായി മാറിയിരിക്കുകയാണ് കാമിന്ദു. കാമിന്ദു, കുശാൽ മെൻഡിസ് (പുറത്താകാതെ 106), ദിനേഷ് ചാന്ദിമൽ (116) എന്നിവരുടെ സെഞ്ച്വറിയുടെയും എയ്ഞ്ചലോ മാത്യൂസിന്റെ അർദ്ധ സെഞ്ച്വറിയുടെയും (88) മികവിൽ ഒന്നാം ഇന്നിംഗ്സ് 602/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു ലങ്ക. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് രണ്ടാം ദിനംസ്റ്റമ്പെടുക്കുമ്പോൾ 22/2 എന്ന നിലയിൽ പതർച്ചയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |