ന്യൂഡൽഹി : ദീർഘകാലമായി ഇന്ത്യൻ അത്‌ലറ്റ് നീരജ് ചോപ്രയ്ക്ക് ഒപ്പമുണ്ടായിരുന്ന ജർമ്മൻകാരനായ പരിശീലകൻ ക്ളൗസ് ബാർത്തോണീസ് താരവുമായി പിരിയുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനായാണ് 76കാരനായ ക്ളൗസ് കോച്ചിംഗ് അവസാനിപ്പിക്കുന്നത്. 2019ൽ ബയോമെക്കാനിക്കൽ എക്സ്പെർട്ടായാണ് ക്ളൗസ് നീരജിന് ഒപ്പമെത്തുന്നത്. അപ്പോൾ പരിശീലകനായിരുന്ന യുവേ ഹോൺ മാറിയപ്പോൾ ക്ളൗസ് പരിശീലകനായി. നീരജിന്റെ രണ്ട് ഒളിമ്പിക് മെഡൽ നേട്ടങ്ങളിലും ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേട്ടങ്ങളിലും ക്ളൗസ് ഒപ്പമുണ്ടായിരുന്നു. നീരജ് പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |