മൂന്നാം ടെസ്റ്റ്: ഓസ്ട്രേലിയന്445ന് പുറത്ത്, ഇന്ത്യ51/4
ബ്രിസ്ബേൺ: ഇടയ്ക്കിടെ രസം കൊല്ലിയായെത്തിയ മഴയ്‌ക്കൊപ്പം വെളിച്ചക്കുറവും കൂടിയായതോടെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തെ കളി നേരത്തേ അവസാനിപ്പിക്കുമ്പോൾ, ഓസ്ട്രേലിയയെ 445 റൺസിന് ഓൾഔട്ടാക്കി ഒന്നാംഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 51/4 എന്ന നിലയിൽ പതർച്ചയിൽ. 6 വിക്കറ്റ് കൈയിലിരിക്കേ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനേക്കാൾ 394 റൺസ് പിറകിലാണിന്ത്യ.
ഗാബയിൽ ഇന്നലെ അഞ്ച് തവണയാണ് മഴമൂലം മത്സരം തടസപ്പെട്ടത്. പിന്നാലെ വെളിച്ചക്കുറവും വന്നതോടെ ഇന്നലെ നേരത്തേ കളിനിറുത്താൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. 33 ഓവറേ ഇന്നലെ മത്സരം നടന്നുള്ളൂ.
ബുംറ@ 6
ഇന്നലെ 405/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസ്ട്രേലിയ 445 റൺസിന് ഓൾഔട്ടായി. മിച്ചൽ സ്റ്റാർക്കിന്റെ (18) വിക്കറ്റാണ് ഇന്നലെ ഓസീസിന് ആദ്യം നഷ്ടമായത്. സ്റ്റാർക്കിനെ ബുംറ പന്തിനറെ കൈയിൽ എത്തിക്കുകയായിരുന്നു,. ബുംറയുടെ ഇന്നംഗ്‌സിലെ ആറാമത്തെ ഇരയായിരുന്നു സ്റ്റാർക്ക്. നാഥാൻ ലയൺ (2) സിറാജും അലക്‌സ് കാരെയെ (70) ആകാശ് ദീപും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്സിന് തിരശീലീവീണു. ഹാസൽവുഡ് (0) പുറത്താകാതെ നിന്നു. ബുംറ ആറ് വിക്കറ്റ് നേടിയപ്പോൾ സിറാജ് 2 വിക്കറ്റ് വീഴ്‌ത്തി.
ദേ വന്നു, ദാ പോയി
ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യൻ മുൻ നിരബാറ്റർമാർ ഒരിക്കൽക്കൂടി നിരുത്തരവാദിത്തപരമായി വന്നപോലെ മടങ്ങി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ചു നിൽക്കുന്ന കെ.എൽ രാഹുൽ മാത്രമാണ് (33 പന്തിൽ 64) ഇതിനൊരുവാദം. ജയ്‌സ്വാൾ (4) സ്റ്റാർക്കിനെതിരെ ആദ്യ പന്തിൽ ഫോറടിച്ച് തുടങ്ങിയെങ്കിലും അടുത്ത പന്തിൽ ലെഗ്‌സൈഡിൽ സ്റ്റാർക്കൊരുക്കിയ കെണിയിൽ ഇന്ത്യൻ ഓപ്പണർ വീണു. ഫോർവേഡ് സ്‌ക്വയർ ലെഗിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്തു. പകരമെത്തിയ ശുഭ്‌മാൻ ഗില്ലിനെ () സ്റ്റാർക്കിന്റെ അടുത്ത ഓവറിൽ മാർഷ് ഇടത്തോട്ട് പറന്ന് കൈയിൽ ഒതുക്കി. അല്പനേരം പിടിച്ചു നിന്ന വിരാട് കൊഹ്‌ലി (3) ഓഫ് സ്റ്റമ്പിന് വെളിയിൽ പന്തെറിഞ്ഞ് ഹാസൽവുഡ് ഒരുക്കയ കെണിയിൽ കാരെയുടെ കൈയിൽ തീർന്നു. റിഷഭ് പന്തിനെ (9) ക്യാപ്ടൻ പാറ്റ് കമ്മിൻസ് കാരെയുടെ കൈയിൽ എത്തിച്ചു. രാഹുലിനൊപ്പം 1 റൺസുമായി ക്യാപ്ടൻ രോഹിത് ശർമ്മയുമാണ് സ്റ്റമ്പെടുക്കുമ്പോൾ ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |