ചങ്ങനാശേരി : എസ്.ബി കോളേജിൽ നടന്ന 53-ാമത് ഫാദർ പി.സി. മാത്യു മെമ്മോറിയൽ ഇന്റർ-കോളേജിയറ്റ് ബാസ്കറ്റ്ബാൾ ടൂർണമെന്റിലെ പുരുഷ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ നടന്ന പുരുഷ ടൂർണമെന്റിൽ ക്രൈസ്റ്റ് എല്ലാ മത്സരങ്ങളും വിജയിച്ചു. അവസാന ലീഗ് മത്സരത്തിൽ എസ്.ബി കോളേജിനെ 61-58 ന് തോൽപ്പിച്ചതോടെയാണ് ചാമ്പ്യന്മാരായത്. 20 പോയിന്റ് നേടിയ ജിപ്സൺ റെജിയാണ് എസ്.ബിക്കെതിരായ മത്സരത്തിലെ ക്രൈസ്റ്റിന്റെ ടോപ് സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |