
കാബൂൾ : അടുത്തമാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ സ്പിന്നർ റാഷിദ് ഖാൻ നയിക്കും. പരിചയസമ്പന്നനായ ആൾറൗണ്ടർ ഗുൽബാദിൻ നയിബും പേസർ നവീനുൽ ഹഖും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഗസൻഫർ, ഇജാസ് അഹ്‌മദ്‌സായ്, സിയാഉർറഹ്‌മാൻ ഷരീഫി എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം : റാഷിദ് ഖാൻ (ക്യാപ്ടൻ), നൂർ അഹ്‌മദ്, അബ്ദുള്ള അഹ്‌മദ്‌സായ്, സദീഖുള്ള അത്തൽ, ഫസൽഹഖ് ഫാറൂഖി, റഹ്‌മാനുള്ള ഗുർബാസ്, നവീനുൽ ഹഖ്, മുഹമ്മദ് ഇസ്ഹാഖ്, ഷാഹിദുള്ള കമാൽ, മുഹമ്മദ് നബി, ഗുലാബ്ദിൻ നയിബ്, അസ്മത്തുള്ള ഒമർസായ്, മുജീബുർറഹ്‌മാൻ, ദർവീഷ് റസൂലി, ഇബ്രാഹീം സദ്രാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |