SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.39 PM IST

41-ാം പിറന്നാൾ ആഘോഷിച്ച് ക്രിസ്റ്റ്യാനോ

Increase Font Size Decrease Font Size Print Page
cristiano-ronaldo

റിയാദ് : കുടുംബാംഗങ്ങൾക്കും സഹ പ്രവർത്തകർക്കുമൊപ്പം തന്റെ 41-ാം പിറന്നാൾ ആഘോഷിച്ച് പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ളബ് അൽ നസ്റിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ 961 ഗോളുകൾ സ്വന്തം പേരിലെഴുതിയ താരമാണ്. ഈ വർഷം പോർച്ചുഗലിനായി ലോകകപ്പിൽ കളിക്കാനൊരുങ്ങുന്ന താരം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചതിന്റേയും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയതിന്റേയും റെക്കാഡുകൾക്ക് ഉടമയാണ്. അതേസമയം സൗദി പ്രൊ ലീഗ് അധികൃതരുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ തന്റെ പഴയ ക്ളബ് മാഞ്ചസ്റ്ററിലേക്ക് മടങ്ങി അവിടെവച്ച് ക്രിസ്റ്റ്യാനോ വിരമിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

TAGS: NEWS 360, SPORTS, CRISTIANO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY