SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.00 PM IST

സൂപ്പർ ത്രില്ലറിൽ ദക്ഷിണാഫ്രിക്ക

Increase Font Size Decrease Font Size Print Page
s

അഹമ്മദാബാദ്: ത്രില്ലർ സിനിമകൾ പോലും തോറ്റു പോകുന്ന സൂപ്പർ

ത്രില്ലർ... അതായിരുന്നു ട്വൻ്റി- 20 ലോകകപ്പിൽ ഇന്നലെ ഗ്രൂപ്പ് ഡി യിൽ നടന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ പേരാട്ടം.

രണ്ട് സൂപ്പർ ഓവർ പിറന്ന

ഇരുടീമും ഒപ്പത്തിനൊപ്പം പോരാടിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ധീരമായി കളിച്ച അഫ്ഗാനെ വെറും 4 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ക്ലൈമാക്സിൽ വിജയശ്രീലാളിതരായി. എങ്കിലും അഫ്ഗാൻ്റെയും അവരുടെ ഓപ്പണർ റഹ്മാനുള്ള ഗുർബാസിൻ്റെയും വീരോചിത പോരാട്ടം ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല.

നിശ്ചിത ഓവറിലും ആദ്യ സൂപ്പർ ഓവറിലും മത്സരം ടൈ ആയതിനാലാണ് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഭക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടിക്ക് ഇറങ്ങിയ അഫ്ഗാൻ 19.4 ഓവറിൽ 187 റൺസിന് ഓൾ ഔട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പർ ടൈ

ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർ സായിയും (5 പന്തിൽ 16) , റഹ്മാനുള്ള ഗുർബാസും ചേർന്ന് 17 റൺസെടുത്തു.

ലുങ്കി എൻഗിഡിയാണ് ഭക്ഷിണാഫ്രിക്കയ്ക്കായി സൂപ്പർ ഓവർ എറിഞ്ഞത്.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസിനെ ( 2 പന്തിൽ 6 ) ഫസൽഹഖ് ഫറൂഖിയെങ്കിലും പകരമെത്തിയ ട്രിസ്റ്റൻ സ്റ്റബ് സ് അവസാന പന്തിൽ സിക്സടിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് സമനില സമ്മാനിച്ചു (17 /1 ). മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക്.

ഡേവിഡ് മില്ലർ ( 1 ) സ്റ്റബ്സിനൊപ്പം പുറത്താകാതെ നിന്നു.

ഓ, ഗുർബാസ്

രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ് ചെയ്ത ഭക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറും (4 പന്തിൽ 16 ) , സ്റ്റബ്സും (2 പന്തിൽ 7 ) അടിച്ചു തകർത്തപ്പോൾ നേടിയത് മികച്ച സ്കോറാണ് ( 24 /0). അസ്മത്തുള്ള ഒമർസായി യാണ് രണ്ടാം സൂപ്പർ ഓവറിലെ അഫ്ഗാൻ ബൗളർ.

ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം സൂപ്പർ ഓവറിൽ ബൗൾ ചെയ്യാനെത്തിയ കേശ വ് മഹാരാജ് രണ്ടാം പന്തിൽ മുഹമ്മദ് നബിയെ (0 ) പുറത്താക്കി. എന്നാൽ തുടർന്നെത്തിയ ഗുർബാസ് തുടർന്നുള്ള മൂന്ന് ബോളുകളും സിക്സടിച്ച് അഫ്ഗാന് വിജയ പ്രതീക്ഷ നൽകി. തുടർന്നൊരു വൈഡ് കൂടി കിട്ടിയതോടെ ഒരു പന്തിൽ അഫ്ഗാന് ജയിക്കാൻ 5 റൺസ് മതിയായിരുന്നു. എന്നാൽ അവസാന പന്തിൽ ഗുർബാസിനെ മില്ലറുടെ കൈയിൽ എത്തിച്ച് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചു.

എൻഗിഡിയാണ് താരം

നേരത്തെ റയാൻ റിക്കൽറ്റണും ( 28 പന്തിൽ 61 ) , ക്വിൻ്റൺ ഡി കോക്കും ( 59 ) ആണ് ഭക്ഷിണാഫ്രിക്കയെ 187 ൽ എത്തിക്കാർ നിർണായക പങ്കുവഹിച്ചത്. അസ്മത്തുള്ള ഒമർസായി അഫ്ഗാനായി 3 വിക്കറ്റ് വീഴ്ത്തി.

അഫ്ഗാൻ്റെ മറുപടി ഇന്നിംഗ്സിൽ ഗുർബാസാണ് (42 പന്തിൽ 84 ) നെടുംതൂണായത്.

ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡി 3 വിക്കറ്റ് വീഴ്ത്തി. എൻ ഗിഡിയാണ് കളിയിലെ താരം.

1 - ട്വൻ്റി - 20 ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഡബിൾ സൂപ്പർ ഓവറുകൾ ഉണ്ടാകുന്നത്.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY