SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

സംയുക്ത കായികാദ്ധ്യാപക സംഘടന സമ്മേളനം സമാപിച്ചു

Increase Font Size Decrease Font Size Print Page
d

ചേർത്തല : സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ കായികാദ്ധ്യാപകരുടെ സംയുക്ത സംഘടനയുടെ സംസ്ഥാന സമ്മേളനം ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്നു. 1000ത്തോളം കായികാദ്ധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു. പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് ബിജു ദിവാകരൻ അദ്ധ്യക്ഷനായി. ഒളിമ്പ്യൻ അനിൽകുമാർ സംസാരിച്ചു. മികച്ച കായികാദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന കായിക വിദ്യാഭ്യാസ സെമിനാർ മഹാത്മാഗാന്ധി സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.ബിനു ജോർജ്ജ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ.ആശിഷ് ജോസഫ്,അൻസാർ.എസ്.രാജ് ,പോൾ വർഗീസ്, ചാർളി ജേക്കബ്,സജാദ് സാഹിർ തുടങ്ങിയവർ സംസാരിച്ചു.

യാത്രയയപ്പു സമ്മേളനം സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരസഭ കൗൺസിലർ പി.ഉണ്ണികൃഷ്ണൻ, ഡി.പി.ഇ.ടി.എ പ്രസിഡന്റ് എസ്.ഷിഹാബുദീൻ,സംഘടന ജില്ലാ പ്രസിഡന്റ് കെ.ആർ.വിനയചന്ദ്രൻ, നബീൽ.കെ, നോബിൾ,കൃഷ്ണദാസ്,മുഹമ്മദ് റാഫി,എം.ഷഫീഖ്,ദേവ്ദാസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY