SignIn
Kerala Kaumudi Online
Friday, 27 February 2026 4.12 AM IST

ചെന്നൈ ചെന്നൈ ആശൈ

Increase Font Size Decrease Font Size Print Page
u

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ഇന്ന് നിർണായകം

സൂപ്പർ എട്ടിൽ ഇന്ന് ഇന്ത്യ സിംബാബ്‌വെയെ നേരിടും, ദക്ഷിണാഫ്രിക്ക -വിൻഡീസ് മത്സരഫലവും ഇന്ത്യയ്‌ക്ക് പ്രധാനം

ചെന്നൈ: ട്വന്റി-20 ലോകകപ്പിലെ ഹോട്ട് ഫേവറിര്റുകളിൽ നിന്ന് ഒരൊര്രത്തോൽവിയോടെ സെമി പ്രതീക്ഷ പോലും തുലാസിലായ ഇന്ത്യയ്‌ക്ക് സൂപ്പർ എട്ടിൽ ഇന്ന് വിധി നിർണായ ദിനം. സെമി പ്രതീക്ഷ നിലനിറുത്താൻ ഇന്ന് രാത്രി 7ന് ചെന്നൈയിലെ ചെപ്പോക്കിൽ മികച്ച വിജയം മാത്രം പ്രതീക്ഷിച്ച ് സിംബാബ്‌വെയെ നേരിടാനിറങ്ങുന്ന ഇന്ത്യയ്‌ക്ക് വൈകിട്ട് നടക്കുന്ന ദക്ഷിണാഫ്രിക്ക - വെസ്റ്റിൻഡീസ് മത്സരത്തിലെ ഫലവും പ്രധാനമാണ്. ദക്ഷിണാഫ്രിക്ക - വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാലെ ഇന്ത്യയ്‌ക്ക് സെമി പ്രതീക്ഷകൾ സജീവമായി നിലനിറുത്താനാകൂ. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ തോൽവി വഴങ്ങിയ ഇന്ത്യ നെറ്റ് റൺറേറ്റിൽ വളരെ പിന്നിലാണ്. അതിനാൽ ഇന്ന ് സിംബാബ്‌വെയ്‌ക്കെതിരെ വെറും ജയമല്ല വമ്പൻ ജയമാണ് സൂര്യകുമാറും സംഘവും പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് 1ൽ ഇങ്ങനെ

ഇത്തവണത്ത കറുത്തകുതിരകളെന്ന് വിശേഷിപ്പിക്കാവുന്ന സിംബാബാ‌വെയെ 107 റൺസിന് കീഴടക്കിയ വെസ്റ്റിൻഡീസാണ് സൂപ്പർ 8 ഗ്രൂപ്പ് 1ൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഇന്ത്യ മൂന്നാമതും സിംബാബ്‌വെ നാലാമതുമാണ്. രണ്ട് പോയിന്റ് വീതമാണുള്ളള തെങ്കിലും മികച്ച റൺറേറ്റാണ് വൻഡീസിനെ (+5.350) ദക്ഷിണാഫ്രിക്കയെ (+3.800) മറികടന്ന് ഒന്നാമതെത്തിച്ചത്.

അതേസമയം -3.800 ആണ് ഇന്ത്യയുടെ നെറ്റ് റൺറേറ്റ്. സിംബാബ്‌വെയ്‌ക്കെതിരെ 100 റൺസിന്റെയെങ്കിലും വിജയം നേടിയാലെ ഇന്ത്യയ്ക്ക് നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനാകൂ. ചേസിംഗാണെങ്കിലും വളരെക്കുറഞ്ഞ ഓവറിൽ ജയിക്കുകയും വേണം.

കമോൺ ദക്ഷിണാഫ്രിക്ക

ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലെ ഇന്ത്യയ്‌ക്ക് സെമി സ്വപ്‌നം കാണാനാകൂ. ഇന്ന് ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ചാൽ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യയ്ക്ക് പ്രശ്നങ്ങളില്ലാതെ സെമിയിലെത്താം. ഇന്ന് വിൻഡീസ് ജയിക്കുകയും ഇന്ത്യ ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്‌താൽ നെറ്റ് റൺറേറ്റായിരിക്കും സെമിയിലേക്കുള്ള വഴികാട്ടി. അതിനാൽ തന്നെ ഇന്ത്യയ്‌ക്ക് വെറും ജയമല്ല ‌വമ്പൻ ജയം തന്നെ വേണം.

സഞ്ജു വിന് കളമൊരുങ്ങി

ഐ.പി.എല്ലിൽ സഞ്ജുവിന്റെ പുതിയ ഹോ ം ഗ്രൗണ്ടിൽ ഇന്ന് താരത്തിന് കളിക്കാനാകുമെന്ന് തന്നെയാണ് വിവരം. അഭിഷേക് ശർമ്മയും തിലക് വർമ്മയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാൽ സഞ്ജു ഇന്ന ് ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. വലംകൈയൻ ആണെന്നതും സഞ്ജുവിന് അനുകൂല ഘടകമാണ്.

പിതാവിന് അസുഖം മൂർച്ചിച്ഛതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ റിങ്കു സിംഗ് ഇന്ന് വൈകിട്ട് ടീമിനൊപ്പം ചേരും. അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. ചെന്നൈയിലെ സാഹചര്യം കണക്കിലെടുത്ത് എക്‌സ്ട്രാ സ്‌പിന്നറായി കുൽദീപ് യാദവ് കളിച്ചേക്കും.

സാധ്യതാ ടീം: അഭിഷേക്, സഞ്ജു,ഇഷാൻ,സൂര്യ,ദുബെ,ഹാർദിക്,റിങ്കു/തിലക്,അക്ഷർ,അർഷ്ദീപ്,വരുൺ,ബുംറ.

സിംബാബ്‌വെ വിൻഡീസിനെതിരെ കളിച്ച ടീമിനെ തന്നെയാകും ഇറക്കുക.

സാധ്യതാ ടീം:മറുമാനി, ബ്രയാൻ ബെന്നറ്റ്, മേയേഴ്‌സ്,റയാൻ,റാസ,മുന്യോംഗ,മുസെകിവ,ഇവാൻസ്,ക്രീമർ,മുസറബനി ,എൻഗരാവ.

ട്വന്റി-20 ലോകകപ്പിൽ ഒരു തവണ മാത്രമാണ് ഇരുടീമും മുഖാമുഖം വ ന്നത്. 2022ൽ മെൽബണിൽ നടന്ന ആ മത്സരത്തിൽ ഇന്ത്യയ്‌ക്കായിരുന്നു ജയം.

സിംബാബ്‌വെ ആദ്യമായാണ് ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയിൽ ട്വന്റി-20 മത്സരത്തിനിറങ്ങുന്നത്.

ശ്രീലങ്ക പുറത്ത്

കൊളംബോ: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 8 ഗ്രൂപ്പ് 2ൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനോട് 61 റൺസിന് തോറ്റ സഹ ആതിഥേയരായ ശ്രീലങ്ക സെമി ഫൈനൽ കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസെടുത്തു. മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 107 റൺസേ നേടാനായുള്ളൂ. 4 വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ‌ രചിൻ രവീന്ദ്രയാണ് ലങ്കയെ കുഴക്കിയത് മാറ്റ് ഹെൻറി 2 വ ിക്കറ്റ് വീഴ്‌ത്തി.കാമിൻന്ദു മെൻഡിസാണ് (31)​ ലങ്കയുടെ ടോപ് സ്കോറർ. നേരത്തേ ക്യാപ്‌ടൻ മിച്ച ൽ സാന്റ്നറുടെ (26 പന്തിൽ 47)​ ഒരു ഘട്ടത്തിൽ 84/6 എന്ന നിലയിലായിരുന്ന ന്യൂസിലാൻഡിനെ നല്ല സ്കോറിൽ എത്തിച്ചത്. കോൾ മക് കോഷെ (പുറത്താകാതെ 31)​ ക്യാപ്ടന് മികച്ച പിന്തുണ നൽകി. ജയത്തോടെ ന്യൂസിലാൻഡ് സെമിക്ക് തൊട്ടടുത്തെത്തി.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.