ന്യൂഡൽഹി : കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ അവസാന പന്തിൽ നിലവിലെ ചാംപ്യൻമാരായ മുംബയ് ഇന്ത്യൻസ് തോൽപ്പിച്ചതിനൊപ്പം വിവാദവും.ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ധവാൽ കുൽക്കർണി ബൗളർ ലുൻഗി എൻഗിഡി പന്ത് റിലീസ് ചെയ്യുന്നതിന് മുന്നേ ഓടിത്തുടങ്ങിയത് വിവാദമായി. റൺഒൗട്ടിനുള്ള ചാൻസ് ഒഴിവാക്കാനായി അഡ്വാൻസ് ചെയ്തുനിന്ന ധവാലിന്റെ അതിബുദ്ധി മുംബയ് ഇന്ത്യൻസ് ആരാധകരും മുൻ താരങ്ങളും സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു.
കയ്റോൺ പൊള്ളാർഡിന്റെ ഐതിഹാസിക പോരാട്ടമാണ് മുംബയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 218 റൺസ്. മറുപടി ബാറ്റിംഗിൽ നാലു വിക്കറ്റ് ബാക്കിനിർത്തി മുംബയ് വിജയത്തിലെത്തി. 34 പന്തിൽ ആറു ഫോറും എട്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന പൊള്ളാർഡിന്റെ ഇന്നിങ്സാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |