ചെന്നൈ: ഐ.പി.എൽ ക്ളബ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് കോച്ചും മുൻ ആസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസിക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജിയും ടീം ബസ് ഡ്രൈവറും പോസിറ്റീവായിരുന്നു . ചൊവ്വാഴ്ചയാണ് ഹസ്സിയുടെ പരിശോധനാഫലം വന്നത്.
ഐ.പി.എല്ലിൽ ആകെയുള്ള എട്ടു ടീമുകളിൽ നാലിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്റ് അനിശ്ചിതകാലത്തേയ്ക്ക് നിറുത്തിവെച്ചിരിക്കുകയാണ്. ആദ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ സന്ദീപ് വാര്യർക്കും വരുൺ ചക്രവർത്തിയ്ക്കുമാണ് സ്ഥിരീകരിച്ചത്. പിന്നാലെ ബാലാജി പോസിറ്റീവ് ആയി. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹയും ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയും കൂടി പോസിറ്റീവ് ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |