ന്യൂഡൽഹി: ഇത്തവണത്തെ ഒളിമ്പിക്സിന് ഇന്ത്യൻ സൂപ്പർ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്വാളും കെ. ശ്രീകാന്തും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഒളിമ്പിക്സ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് ഇരുവരും യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. കൊവിഡ് വ്യാപനം മൂലം ഇന്ത്യ,മലേഷ്യൻ ഓപ്പൺ ഉൾപ്പെടെ മാറ്രിവച്ചതാണ് ഇരുവർക്കും തിരിച്ചടിയായത്.ഒളിമ്പിക്സ് യോഗ്യതാ കാലാവധി ജൂൺ 15ന് അവസാനിക്കും. ഇതിനു മുൻപ് യോഗ്യതാ ടൂർണമെന്റുകൾ ഇല്ലയെന്ന്.ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു. ഇതോടെ പി.വി.സിന്ധുവും സായി പ്രണീതും മാത്രമായി ഒളിമ്പിക്സ് സിംഗിൾസ് ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾ. ഡബിൾസിൽ സ്വാതിക് സായിരാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഡബിൾസിൽ ഇറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |