ന്യൂയോർക്ക് : 100 മീറ്റർ ഹർഡിൽസിലെ അമേരിക്കയുടെ ഒളിമ്പിക് ചാമ്പ്യൻ ബ്രയാന്ന മക്നെലിനെ ഉത്തേജക പരിശോധന നിയമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ അത്ലറ്റ് ഇന്റഗ്രിറ്റ് വിഭാഗം അഞ്ച് വർഷത്തേക്ക് വിലക്കി.
ടോക്കിയോ ഒളിമ്പിക്സിനായി അമേരിക്കൻ ടീമിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് 29 കാരിയായ മക്നെൽ. വിലക്കിനെതിരെ അപ്പീലിന് പോകുമെന്ന് മക്നെൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |