ന്യൂഡൽഹി : അടുത്ത ഐ.പി.എൽ സീസണിന് മുന്നോടിയായി മെഗാലേലം നടക്കാനിരിക്കെ ടീമുകൾക്ക് നാല് താരങ്ങളെ നിലനിറുത്താൻ ബി.സി.സി.ഐ അനുവാദം നൽകിയതായി റിപ്പോർട്ട്. അടുത്ത സീസണിൽ രണ്ട് പുതിയ ടീമുകൾ കൂടി വരുന്നതിനാലാണ് മെഗാലേലം നടത്തുന്നത്.
ആഗസ്റ്റിൽ പുതിയ പ്രാഞ്ചൈസികൾക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും. പതിന്നാലാം സീസണിനിലെ ബാക്കി മത്സരങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പുതിയ ടീമുകളെ കണ്ടെത്തുന്ന നടപടികൾ പൂർത്തിയായേക്കും. ഒക്ടോബറിൽ പുതിയ ടീമുകളെ അറിയാൻ സാധിക്കും.
താരങ്ങളെ നിലനിറുത്തുമ്പോൾ
നാല് താരങ്ങളെ ഓരോ ടീമുകൾക്കും നിലനിറുത്താനാകുമെന്നാണ് പുതിയ വിവരം.
മൂന്ന് ഇന്ത്യൻ താരങ്ങളേയും ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളയുമോ നിലനിറുത്താം എന്നാണ് പുതിയ തീരുമാനം.
നിലനിറുത്തേണ്ട താരങ്ങളെ ടീമുകൾക്ക് തീരുമാനിക്കാം. ചുരുങ്ങിയത് ഒരു വിദേശ താരത്തെയെങ്കിലും നിലനിറുത്തണം, വിദേശ താരങ്ങളുടെ എണ്ണം രണ്ടിൽ കൂടാനും പാടില്ല.നില നിറുത്തുന്ന കളിക്കാരുടെ വേതനം മെഗാ ലേലത്തിലേക്ക് കടക്കുന്നതിന് മുമ്പ് കുറക്കാനും ഫ്രാഞ്ചൈസികൾക്ക് അധികാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |