ദുബായ് : ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ മികച്ച ബാറ്റിംഗിലൂടെ ഐ.സി.സി വനിതാ റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ക്യാപ്ടൻ മിഥാലി രാജ്.മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മിഥാലി വീണ്ടും ഒന്നാം റാങ്കിലെത്തുന്നത്.ഇംഗ്ളണ്ടിനെതിരായ പരമ്പര ഇന്ത്യ 1-2ന് തോറ്റിരുന്നെങ്കിലും മിഥാലി മൂന്ന് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരമെന്ന റെക്കാഡിനും മിഥാലി അർഹയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |