കോഴിക്കോട്: ഗോൾകീപ്പർ രക്ഷിത് ദാഗറുമായി ഗോകുലം കേരള എഫ് സി കരാറിൽ എത്തി. കഴിഞ്ഞ വർഷം സുദേവ ഡൽഹി എഫ്.സിക്ക് വേണ്ടിയായിരിന്നു ഇരുപത്തിയേഴുകാരനായ രക്ഷിത് കളിച്ചത്. ഐ ലീഗിൽ വിവിധ ക്ലബുകൾക്കായ് 37 കളികളിൽ രക്ഷിത് ഗോൾവല കാത്തിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്.സി, ഡി.എസ്.കെ ശിവജിയാൻ എന്നീ ക്ലബുകൾക്ക് വേണ്ടി രക്ഷിത് കളിച്ചു. പഞ്ചാബ് എഫ്.സിക്കൊപ്പം ഐ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായി.
"ഗോകുലത്തിൽ ചേരുന്നതിൽ അതിയായ സന്തോഷം ഉണ്ട്. രണ്ടാമത്തെ ഐ ലീഗ് കിരീടം നേടുകയും ഏഷ്യയിൽ ഗോകുലത്തിനെ പ്രതിനിധികരിക്കുവാനും കഴിയുമെന്ന് വിചാരിക്കുന്നു," രക്ഷിത് പറഞ്ഞു. "ഐ ലീഗിൽ ഒരുപാടു ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം നല്ല പ്രകടനമായിരിന്നു സുദേവ എഫ് സിക്ക് വേണ്ടി. " ഗോകുലം എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |