ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ആദ്യമായി തോൽപ്പിച്ച് അയർലൻഡ്
ഡബ്ലിൻ:കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ഏകദിനത്തിൽ പുതിയ വീരഗാഥ രചിച്ച് അയർലൻഡ്. കഴിഞ്ഞ ദിവസം നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 43 റൺസിനാണ് അയർലൻഡിന്റെ വിജയം. ആദ്യം ബാറ്ര് ചെയ്ത അയർലൻഡ് ക്യാപ്ടനും ഓപ്പണറുമായ ആൻഡ്രൂ ബാൽബിർനെയുടെ (102)തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 48. 3 ഓവറിൽ 247 റൺസിന് ആൾഔട്ടാവുകയായിരുന്നു. ആദ്യം മത്സരം മഴമൂലം പൂർത്തിയാക്കാനായിരുന്നില്ല. ഇതോെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ അയർലൻഡ് 1-0ത്തിന് മുന്നനിലെത്തിയിരിക്കുകയാണ്. അടുത്ത മത്സരത്തിൽ തോറ്റാലും അയർലൻഡിന് പര മ്പര നഷ്ടമാകില്ല.
ഡബ്ലിനിലെ വില്ലേജ് സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ ബാൽബിർനെയെക്കൂടാതെ ഹാരി ടെക്ടറും (68 പന്തിൽ 79), വമ്പനടി പുറത്തെടുത്ത ജോർജ് ഡോക്റെല്ലും (23 പന്തിൽ 45) അയർലൻഡ് ബാറ്റിംഗ് നിരയിൽ മിന്നി. 117 പന്ത് നേരിട്ട് 10 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് ബാൽബിർനെയുടെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കൻ നിരയിൽ ജാനേമൻ മലൻ (84), വാൻ ഡെർ ഡുസ്സൻ (49) എന്നിവർക്കേ ചെറുത്തു നിൽക്കാനായുള്ളൂ. അയർലൻഡിനായി ബൗൾ ചെയ്ത എല്ലാവർക്കും വിക്കറ്റ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |