പ്രാഗ് : ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യനായ ബാർബോറ ക്രേയ്ചിക്കോവ പ്രാഗ് ഓപ്പൺ ടെന്നിസ് കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാർട്ടിൻകോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചെക്ക് റിപ്പബ്ളിക്കുകാരിയായ ക്രേയ്ചിക്കോവ കിരീടമണിഞ്ഞത്. സ്കോർ :6-2,6-0.ഇക്കഴിഞ്ഞ വിംബിൾഡണിൽ ക്രേയ്ചിക്കോവ പ്രീ ക്വാർട്ടറിൽ ആഷ്ലി ബാർട്ടിയോട് തോറ്റ് പുറത്തായിരുന്നു. ബാർട്ടിയാണ് വിംബിൾഡൺ ജേതാവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |