ടോക്യോ : പുരുഷ ഹോക്കിയിൽ ആസ്ട്രേലിയ ഇന്ത്യയെ ഗോൾ മഴയിൽ മുക്കി. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ആസ്ട്രേലിയ ഇന്ത്യയെ തകർത്തത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായെത്തിയ ഇന്ത്യയ്ക്ക് പക്ഷേ ഇന്നലെ ലോക ഒന്നാം നമ്പർ ടീമായ ആസ്ട്രേലിയക്കെതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ബ്ലയ്ക്ക് ഗവേഴ്സ് ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ഡാനിയേൽ ബിയലെ, ജോഷ്വ ബെൽറ്റ്സ്, ഒഗിൽവി,ഹേവാർഡ്, ബ്രാൻഡ് എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു.ദിൽ പ്രീത് സിംഗാണ് ഇന്ത്യയുടെ ആശ്വാസഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ ഒരു ഗോൾ മാത്രമേ ഇന്ത്യ വഴങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടാം ക്വാർട്ടറിൽ മൂന്ന് ഗോൾ ശ്രീജേഷിനെക്കടന്ന് വലയിൽ എത്തിയതോടെ ഇന്ത്യ കളി കൈവിട്ടു. നാളെ സ്പെയിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |