ടോക്യോ : ഒളിമ്പിക് ഫുട്ബാളിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ആദ്യ ജയം. ദക്ഷിണാഫ്രിക്കയെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ മെക്സിക്കോ ഫ്രാൻസിനെ തോൽപ്പിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് തോറ്റിരുന്ന അർജന്റീനയ്ക്കും രണ്ടാം മത്സരത്തിൽ ജയിക്കാനായി. ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന തോൽപ്പിച്ചത്. 52–ാം മിനിറ്റിൽ ഫകുൻഡോ മെദീനയാണ് വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽജയിച്ചിരുന്ന ബ്രസീലിനെ ഇന്നലെ ഐവറി കോസ്റ്റ് സമനിലയിൽ തളച്ചു . മറ്റൊരു മത്സരത്തിൽ ഹോണ്ടുറാസ് ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അട്ടിമറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |