ഓവൽ: നാലാം ടെസ്റ്റിൽ രണ്ടാം ദിനം ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 290 റൺസിന് ആൾ ഔട്ടായി. 99 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് എടുത്തിട്ടുണ്ട്.
53/3 എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ 151 പന്തിൽ 81 റൺസെടുത്ത ഒലി പോപ്പും 60 പന്തിൽ 50 റൺസ് നേടിയ ക്രിസ് വോക്സുമാണ് ഭേദപ്പെട്ട് ഒന്നാം ഇന്നിംഗ്സ് ടോട്ടലിൽ എത്തിച്ചത്. ക്രെയ്ഗ് ഓവർട്ടണെ (1) രാവിലെ തന്നെ പുറത്താക്കി ഉമേഷ് ഇന്ത്യയ്ക്ക് മേൽക്കൈ നൽകിയതായിരുന്നു. ഉമേഷ് മൂന്ന് വിക്കറ്റും ബുംറയും ജഡേജയും രണ്ട് വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |