സാവോ പോളോ: വൻകുടലിലെ ട്യൂമർ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം ബ്രസീലിയൻ ഇതിഹാസ താരം പെലെ സുഖംപ്രാപിച്ചതായി മകൾ കെലി അറിയിച്ചു. ഉടൻ അദ്ദേഹം ആശുപത്രിയിൽ നിന്നു വീട്ടിലേക്കു പോകുമെന്നും അവർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യങ്ങൾ അറിയിച്ച കെലി പെലെയുടെ ആശുപത്രിയിൽ നിന്നുള്ള വീഡിയോയും പങ്കുവച്ചു.ഒരു മാസത്തോളമായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ ചികിത്സയിലാണ് പെലെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |