ചെന്നൈ: ആരാധകരുടെ ആകാംഷ അവസാനിപ്പിച്ചുകൊണ്ട് അടുത്ത സീസണിലും എം.എസ്. ധോണിയെ നിലനിറുത്തുമെന്ന പ്രതികരണവുമായി ചെന്നൈ സൂപ്പർ കിംഗ്സ് ഉടമ എൻ.ശ്രീനിവാസൻ.
ധോണിയുടെ നേതൃത്വത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് എല്ലാ കിരീടങ്ങളും നേടിയത്. ധോണി ഇല്ലാതെ ചെന്നൈയില്ല. ചെന്നൈ ഇല്ലാതെ ധോണിയും.അടുത്ത സീസണിലും ധോണി ചെന്നൈക്കായി കളിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.
ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായ ധോണി നാട്ടിൽ തിരിച്ചെത്തിയ ശേഷമെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇത്തവണത്തെ ഐ.പി.എൽ കിരീട നേട്ടത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂവെന്നും ശ്രീനിവാസൻ അറിയിച്ചു.ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |