അബുദാബി : നമീബിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലും വിജയിച്ച് പാകിസ്ഥാൻ സെമിയിലെത്തി. പാകിസ്ഥാന്റെ തുടർച്ചയായ നാലാം ജയമാണിത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. നമീബിയയുടെ മറുപടി 144/5ലൊതുങ്ങി. അർദ്ധസെഞ്ച്വറികൾ നേടുകയും ഒന്നാം വിക്കറ്റിൽ 113 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത ക്യാപ്ടൻ ബാബർ അസമും (70) മുഹമ്മദ് റിസ്വാനുമാണ്(79*) പാക് ഇന്നിംഗ്സിന് അടിത്തറയിട്ടത്.റിസ്വാൻ 50 പന്തുകളിൽ എട്ടുഫോറും നാലുസിക്സും പറത്തിയപ്പോൾ ബാബർ 49 പന്തുകളിൽ ഏഴു ബൗണ്ടറികൾ പായിച്ചു.മുഹമ്മദ് ഹഫീസ് 16 പന്തുകളിൽ 32 റൺസ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |