സാവോപോളോ: ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻഡ് പ്രിക്സിൽ മേഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് തകർപ്പൻജയം.പുതിയ എൻജിനുമായി ഗ്രിഡിൽ പത്താം സ്ഥാനത്ത് മത്സരം തുടങ്ങിയ ഹാമിൽട്ടൺ അവിശ്വസനീയ കുതിപ്പിലൂടെയാണ് ഒന്നാമത് ഫിനിഷ് ചെയ്തത്.റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ രണ്ടാമതും മേഴ്സിഡസിന്റെ തന്നെ വാൾട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനത്തുമെത്തി. ഹാമിൽട്ടൺന്റെ കരിയറിലെ 101-ാം ജയമാണിത്. ജയത്തോടെ വെർസ്റ്റാപ്പനുമായുള്ള പോയിന്റകലം പതിന്നാലായി കുറയ്ക്കാനും ഹാമിൽട്ടണായി. ഈ സീസണിൽ ഇനി മൂന്ന് റേസുകൾ കൂടിയാണ് ബക്കിയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |