ബാലി: ലോക രണ്ടാം നമ്പർ താരമായ ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസനെ അട്ടിമറിച്ച് മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്.പ്രണോയ് ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
മൂന്നുഗെയിം നീണ്ട വാശിയേറിയ പ്രീ ക്വാർട്ടർ പോരാട്ടത്തിനൊടുവിലാണ് പ്രണോയ് വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ് പിന്നീടുള്ള രണ്ട് ഗെയിമുകളും നേടി വമ്പൻ എതിരാളിയെ മുട്ടുകുത്തിക്കുകയായിരുന്നു. സ്കോർ: 14-21, 21-19, 21-16.
ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരമായ കിഡംബി ശ്രീകാന്താണ് പ്രണോയിയുടെ എതിരാളി. ശ്രീകാന്ത് ലോക ആറാം നമ്പർ താരമായ ജൊനാഥൻ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് ക്വാർട്ടറിലെത്തിയത്. വനിതാ വിഭാഗത്തിൽ പി.വി.സിന്ധു ക്വാർട്ടറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |