ബാലി: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി സിന്ധുവും കെ.ശ്രീകാന്തും സെമിയിൽ പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. വനിതാ സിംഗിൾസ് സെമിയിൽ ജാപ്പനീസ് താരം അകേൻ യാമഗുച്ചിയോട് നേരിട്ടുള്ള ഗെയിമുകളിൽ തോറ്റാണ് സിന്ധു പുറത്തായത്. 32 മിനിട്ടിനുള്ളിൽ 13-21, 9-21നായിരുന്നു സിന്ധുവിന്റെ തോൽവി. പുരുഷ സെമിയിൽ ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകളിൽ ആന്റോൺസണിനോടാണ് തോറ്റത്. സ്കോർ :14-21, 9-21.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |