കോച്ച് ഒലെ ഗുണാർ സോൾഷ്യറെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി
ലണ്ടൻ : ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളെ തട്ടകത്തിലെത്തിച്ചെങ്കിലും മികച്ച പ്രകടനത്തിലേക്ക് ഉയരാൻ കഴിയാത്ത ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകൻ ഒലെ ഗുണാർ സോൾഷ്യറെ പടിക്ക് പുറത്താക്കി.
കഴിഞ്ഞ ദിവസം ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ താരതമ്യേന ദുർബലരായ വാറ്റ്ഫോർഡിനോട് ഒന്നിനെതിരേ നാലുഗോളുകൾക്ക് തോറ്റതോടെയാണ് സോൾഷ്യറെ ഒഴിവാക്കാൻ ക്ളബ് തീരുമാനമെടുത്തത്. ഈ സീസണിൽ യുണൈറ്റഡിന് മികച്ച വിജയങ്ങൾ സമ്മാനിക്കുന്നതിന് സോൾഷ്യർക്ക് സാധിച്ചിരുന്നില്ല.
സോൾഷ്യർക്ക് പകരം സഹപരിശീലകനും മുൻ താരവുമായ മൈക്കിൾ കാരിക്കിനെ താത്കാലിക പരിശീലകനായി നിയമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |