സിഡ്നി: ലൈംഗീകാപവാദക്കേസിൽ കുടുങ്ങി രാജിവച്ച ടിം പെയ്ന് പകരക്കാരനായി പേസർ പാറ്റ് കമ്മിൻസിനെ ആസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടനായി ക്രിക്കറ്റ് ആസ്ട്രേലിയ തിരഞ്ഞെടുത്തു. മുൻ നായകൻ സ്റ്റീവ് സ്മിത്തിനെ വൈസ് ക്യാപ്ടനായും തിരഞ്ഞെടുത്തു. ആഷസ് പരമ്പരയിൽ കമ്മിൻസ് ആയിരിക്കും ഓസീസിനെ നയിക്കുക. 65 വർഷങ്ങൾക്ക് ശേഷമാണ് ആസ്ട്രേലിയയുടെ ടെസ്റ്റ് നായകനായി ഒരു പേസ് ബൗളർ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |