പേരാവൂർ:കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33ാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് സ്പോർട്സ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ സമ്മാനിച്ചു.25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ജിമ്മി ജോർജിന്റെ സ്മൃതികുടീരത്തിൽ നടത്തിയ പുഷ്പാർച്ചനയോടെയാണ് അവാർഡ് ദാന ചടങ്ങുകൾ ആരംഭിച്ചത്.കോഴിക്കോട് സ്വദേശിനിയായ അപർണ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ മാനേജരാണ്.എൻ.ബാലന്റെയും എം.ലീലയുടെയും മകളാണ്.ഭർത്താവ് എം.എസ്.സന്ദീപ്. കഴിഞ്ഞ വർഷത്തെ അവാർഡ് അന്തർ ദേശീയ വോളി താരം മിനിമോൾ എബ്രഹാമിന് പഞ്ചാബ് വോളി പ്രമോട്ടർ ഇന്ദർജിത് സിംഗ് സമ്മാനിച്ചു.പേരാവൂരിനടുത്ത് ചുങ്കക്കുന്ന് സ്വദേശിനിയാണ് മിനിമോൾ.ഭർത്താവ് ഇ.ജെ.ജോബിൻ.മകൾ ജോന.
ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടന്ന ചടങ്ങിൽ എം.എൽ.എ.അഡ്വ.സ'ണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |