ലണ്ടൻ : ബാലോൺ ഡി ഓർ സമ്മാനിക്കുന്ന മാസികയായ ഫ്രാൻസ് ഫുട്ബാളിന്റെ എഡിറ്റർ ഇൻ ചീഫ് പാസ്കൽ ഫെറെയ് തനിക്കെതിരെ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ. മെസിയേക്കാൾ കൂടുതൽ തവണ ബാലോൺ ഡി ഓർ പുരസ്കാരം നേടി വിരമിക്കുകയാണ് ലക്ഷ്യമെന്ന് റൊണാൾഡോ തന്നോട് പറഞ്ഞിരുന്നുവെന്ന് പാസ്കൽ കഴിഞ്ഞയിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പാസ്കൽ അദ്ദേഹത്തിനും മാസികയ്ക്കും പ്രശസ്തിക്കു വേണ്ടിയാണ് തന്റെ പേര് വലിച്ചിഴച്ചതും ഇത്രയും വലിയ നുണ പറഞ്ഞതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ച പോസ്റ്റിൽ റൊണാൾഡോ വ്യക്തമാക്കി.പുരസ്കാരങ്ങൾക്ക് പുറകെ പോകുന്നയാളല്ല താരമെന്നും കളിക്കുന്ന ടീമിന്റെ വിജയമാണ് പ്രധാനമെന്നും അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |