ദുബായ് : മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ താരം കെ.എൽ രാഹുലിന് ഐ.സി.സി. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ വൻ മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനിൽ സെഞ്ച്വറി നേടി മാൻ ഒഫ് ദ മാച്ചായ രാഹുൽ 18 പടവുകൾ കയറി 31-ാം റാങ്കിലെത്തി. അജിങ്ക്യ രഹാനെ രണ്ട് പടവ് കയറി 25-ാം സ്ഥാനത്തെത്തി. ബൗളർമാരിൽ ജസ്പ്രീത് ബുംറ മൂന്ന് പടി കയറി ഒൻപതാം സ്ഥാനത്തെത്തി.ഷമി രണ്ട് പടവ് കയറി 17-ാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |