കേപ്ടൗൺ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമിയിൽ നെതർലൻഡ്സിനോട് തോറ്റു. ഇന്നലെ നടന്ന സെമിയിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി.ചൊവ്വാഴ്ച നടക്കുന്ന വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള സെമിയിൽ തോൽക്കുന്ന ടീമിനെ ഇന്ത്യ നേരിടും. 2013ൽ വെങ്കലം നേടിയതാണ് ജൂനിയർ വനിതാ ലോകകപ്പിലെ ഇന്ത്യുയുടെ മികച്ച പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |