SignIn
Kerala Kaumudi Online
Thursday, 19 September 2024 6.54 PM IST

പൊള്ളാഡ് വിൻഡീസ് കുപ്പായം അഴിച്ചു

Increase Font Size Decrease Font Size Print Page

windies

മുംബയ്: വെസ്റ്റിൻഡീസിന്റെ പരിമിത ഓവർ ക്യാപ്ടൻ കിറോൺ പൊള്ളാഡ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. ഇന്നലെ രാത്രി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 34 കാരനായ പൊള്ളാഡ് വിരമിക്കുകയാണെന്ന് അറിയിച്ചത്. അതേസമയം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2007 ഏപ്രിൽ ദക്ഷിണാഫ്രിക്കയ്ക്ക്തെരായ ഏകദിന മത്സരത്തിലൂടെയാണ് വിൻഡീസ് കുപ്പായത്തിൽ പൊള്ളാഡിന്റെ അരങ്ങേറ്റം. വിൻഡീസിനായി 123 ഏകദിനങ്ങളിൽ നിന്നായി 2706 റൺസും 55 വിക്കറ്റും ട്വന്റി-20യിൽ 101 മത്സരങ്ങളിൽ നിന്ന് 1561 റൺസും 42 വിക്കറ്റും പൊള്ളാഡ് നേടി. 2012ൽ ട്വന്റി-20 കിരീടം നേടിയ വിൻഡീസ് ടീമിൽ പൊള്ളാഡ് അംഗമായിരുന്നു. കഴിഞ്ഞ വർഷം ശ്രീലങ്കയുടെ അഖില ധനഞ്ജയുടെ ഒരോവറിൽ 6 സിക്സടിച്ചും പൊള്ളാഡ് ചരിത്രം സൃഷ്ടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, WINDIES, POLLARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.