തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിൽ തായ്ക്കോണ്ടോയിൽ തലസ്ഥാനത്തിന്റെ സ്വർണവേട്ട. ഇതുവരെ ഒമ്പത് സ്വർണവും മൂന്ന് വെള്ളിയുമാണ് ജില്ല നേടിയത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആറ് സ്വർണവും ഒരു വെള്ളിയുമാണ് തലസ്ഥാന ജില്ല നേടിയത്. 57 കിലോയിൽ താഴെ വനിതാവിഭാഗത്തിൽ ശിവാംഗിയും 63 കിലോയ്ക്ക് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ ആശിർവാദ് സിംഗ്ലയും 74 കിലോയിൽ താഴെ പുരുഷ വിഭാഗത്തിൽ എസ്.എസ്. അനന്തുവും 49 കിലോയിൽ താഴെ വനിതാ വിഭാഗത്തിൽ ലെയ്ഷാം അച്ചൽ ടോമ്പി ദേവിയും 54 കിലോയിൽ താഴെയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ എസ്.അഫ്രീൻ മുഹമ്മദുമാണ് തിരുവനന്തപുരത്തിനായി വേണ്ടി സ്വർണം നേടിയത്. 73 കിലോയിൽ താഴെ വനിതകളുടെ വിഭാഗത്തിൽ എറണാകുളത്തിന്റെ എസ്.കല്യാണി സ്വർണം നേടി. തിരുവനന്തപുരത്തിന്റെ ഖൈരക്പാം ഗ്രബിത ദേവി വെള്ളിയും വയനാടിന്റെ ദിൽന ജയൻ വെങ്കലവും നേടി.
74 കിലോയിൽ താഴെയുള്ള പുരുഷ വിഭാഗത്തിൽ കാസർഗോഡിന്റെ ജിതിൻ ലാൽ വെള്ളിയും വയനാടിന്റെ നഹിൽ കെ.നാസർ വെങ്കലവും നേടി. 63 കിലോയിൽ താഴെ പുരുഷ വിഭാഗത്തിൽ പത്തനംതിട്ടയുടെ ജീവസ് ചന്ദ്രൻ വെള്ളിയും വയനാടിന്റെ ആകാശ് ജോൺ വെങ്കലവും നേടി. 57 കിലോയിൽ താഴെ വനിതാ വിഭാഗത്തിൽ കോഴിക്കോടിന്റെ പി.അഞ്ജലി വെള്ളിയും കണ്ണൂരിന്റെ ടി.പി.നിവേദ്യ വെങ്കലവും നേടി. 67 കിലോയിൽ താഴെ വനിതാവിഭാഗത്തിൽ കാസർകോടിന്റെ വർഷ ഭാർഗവൻ സ്വർണവും പത്തനംതിട്ടയുടെ ഗ്രീഷ്മ കൃഷ്ണൻ വെള്ളിയും ആലപ്പുഴയുടെ സി.ടി.ജിന്റു വെങ്കലവും നേടി. 49 കിലോയിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ ആലപ്പുഴയുടെ കെ.എസ്. നിവേദ്യ വെള്ളിയും എറണാകുളത്തിന്റെ റിനി അന്ന കുര്യൻ വെങ്കലവും നേടി. 54 കിലോയിൽ താഴെയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ ഇടുക്കിയുടെ അബിൻ റോയി വെള്ളിയും പത്തനംതിട്ടയുടെ അതുൽ കൃഷ്ണൻ വെങ്കലവും നേടി.
ഗെയിംസിൽ ഇന്ന്
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം
രാവിലെ 10 മുതൽ ഖൊ ഖൊ സെമിഫൈനൽ മത്സരങ്ങൾ
ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം
രാവിലെ 10 മുതൽ പുരുഷ-വനിതാ വിഭാഗം ഫൈനൽ മത്സരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |