SignIn
Kerala Kaumudi Online
Thursday, 26 September 2024 12.16 PM IST

രഹാനെയ്ക്ക് പരിക്ക്, ഐ.പി.എൽ നഷ്ടമാകും

Increase Font Size Decrease Font Size Print Page
rahane

മുംബയ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിചയസമ്പന്നനായ ബാറ്റർ അജിങ്ക്യ രഹാനെയ്ക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കളിക്കാനാവില്ല. രഹാനെ കൊൽക്കത്ത ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ വേണ്ടത്ര മികവ് പുറത്തെടുക്കാൻ രഹാനെയ്ക്ക് സാധിച്ചിരുന്നില്ല.ഏഴ് മത്സരങ്ങൾ കളിച്ച രഹാനെ 133 റൺസ് മാത്രമാണ് നേടിയത്. 44 റൺസാണ് ഉയർന്ന സ്‌കോർ. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ 24 പന്തുകളിൽ നിന്ന് 28 റൺസെടുത്തിരുന്നു.

ഇത്തവണ മെഗാലേലത്തിൽ ഒരുകോടി രൂപയ്ക്കാണ് രഹാനയെ കൊൽക്കത്ത ടീമിലെടുത്തത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള കൊൽക്കത്ത പട്ടികയിൽ ആറാമതാണ്. ഇന്നത്തെ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് കൊൽക്കത്തയുടെ എതിരാളി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, RAHANE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.