കൊൽക്കത്ത: വിജയം മാത്രം ലക്ഷ്യമാക്കി എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഗോകുലത്തിന് ഇന്ന് ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സാണ് എതിരാളികൾ. വൈകിട്ട് 4.30മുതൽ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മത്സം.
ഗോകുലം ജയിക്കുകയും എ.ടി.കെ - മസിയ മത്സരത്തിൽ എ.ടി.കെ സമനില പിടിക്കുകയോ ജയിക്കുകയോ ചെയ്താൽ ഗോകുലത്തിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ സാധിക്കും.
ഇങ്ങനെ വരുകയാണെങ്കിൽ ഹെഡ് ടു ഹെഡ് പരിഗണിച്ചാൽ ഗോകുലത്തിനായിരിക്കും മുൻതൂക്കം ലഭിക്കുക. ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ മത്സരം ജയിച്ചതിനാൽ എല്ലാവർക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. അതിനാൽ തന്നെ ഇന്ന് നടക്കുന്ന അവസാന മത്സരങ്ങൾ കടുത്തതായിരിക്കും.
ലൈവ് : വൈകിട്ട് 4.30 മുതൽ സ്റ്റാർസ്പോർട്സ്3 യിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |