തിരുവനന്തപുരം: ട്രിവാൻഡ്രം ഹോട്ടലിൽ നടന്ന കേരളാ സ്റ്റേറ്റ് റസ്ലിംഗ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ 2022- 26 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി നിസാമുദ്ധീൻ .എം , ( കണ്ണൂർ ), സീനിയർ വൈസ് പ്രസിഡന്റും സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്കുള്ളപ്രതിനിധിയുമായി വി.എൻ പ്രസൂദ് ( തിരുവനന്തപുരം), വൈസ് പ്രസിഡന്റുമാരായി അഡ്വ.സദാനന്ദ റായ് (കാസർഗോഡ് ) , സാജൻ എം സിറിയക് ( കോട്ടയം) ,ടൈറ്റസ് ലൂക്കോസ് (കൊല്ലം) , ജനറൽ സെക്രട്ടറിയായി ബി.രാജശേഖരൻ നായർ ( തിരുവനന്തപുരം ), ജോയിന്റ് സെക്രട്ടറിമാരായിഹംസ.കെ (പാലക്കാട് ) , രാകേഷ്.ജെ ( എറണാകുളം ), ട്രറഷററായി പി.ജയപ്രകാശ് (ആലപ്പുഴ ) എന്നിവരെ തിരഞ്ഞെടുത്തു.
കേരളാ റസ്ലിംഗ് അസോസിയേഷന്റെ വെബ് സൈറ്റ് ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ വൈസ്: പ്രസിഡന്റ് ഒ.കെ വിനീഷും റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ വി.എൻ പ്രസൂദും സംയുക്തമായി നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |