ഇന്ത്യ 2-0ത്തിന് കംബോഡിയയെ തോൽപ്പിച്ചു
രണ്ടുഗോളുകളും നേടിയത് സുനിൽ ഛെത്രിക്ക്
കൊൽക്കത്ത : കംബോഡിയയ്ക്ക് എതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച് ഇന്ത്യ. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത് നായകൻ സുനിൽ ഛെത്രിയാണ്.
ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു . 14-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ഛെത്രി ആദ്യ ഗോൾ നേടിയത്. 60-ാം മിനിട്ടിൽ ഛെത്രി രണ്ടാമതും കംബോഡിയൻ വലകുലുക്കി. ഛെത്രിയുടെ അന്താരാഷ്ട്ര കരിയറിലെ 83-ാമത് ഗോളായിരുന്നു ഇത്.
ഈ വിജയത്തോടെ ഇന്ത്യ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |