ലണ്ടൻ : പ്രൊഫഷണൽ പുട്ബാളേഴ്സ് അസോസിയേഷന്റെ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരം ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലയ്ക്ക്. നേരത്തേ ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ പ്ളേയർ ഒഫ് ദ ഇയർ പുരസ്കാരവും സല സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ലിവർപൂളിനായി 31 ഗോളുകൾ നേടിയ സല ക്ളബിന്റെ എഫ്.എ കപ്പ്, ലീഗ് കപ്പ് കിരീടനേട്ടങ്ങളിലും യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനത്തിലും പ്രിമിയർ ലീഗിലെ രണ്ടാം സ്ഥാനത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. ചെൽസിയുടെ സാം കെറാണ് മികച്ച വനിതാതാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |